ഗംഗാതരംഗം 2026 സെപ്റ്റംബര്‍ 5ന്

 
Mumbai

ഗംഗാതരംഗം 2026 സെപ്റ്റംബര്‍ അഞ്ചിന്

ധനശേഖരണത്തിന്റെ ഭാഗമായാണ് പരിപാടി

Mumbai Correspondent

നവിമുംബൈ: മലയാളി കൂട്ടായ്മ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖാര്‍ഘറിന്റെ നേതൃത്വത്തില്‍ യുവ വയലിന്‍ പ്രതിഭ ഗംഗാ ശശിധരന്റെ സംഗീതാവതരണവുമായി 'ഗംഗാതരംഗം 2026' സംഘടിപ്പിക്കുന്നു. സംഘടനയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥിരം ഓഫീസ് സ്ഥാപിക്കുന്നതിനുമുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് മുതല്‍ ഖാര്‍ഘര്‍ സെക്ടര്‍ 22-ല്‍ ഖാര്‍ഘര്‍ ഗുരുദ്വാരയ്ക്ക് സമീപമുള്ള ബാങ്ക്വറ്റ്‌സ് (ശ്രീ രാഘവേന്ദ്ര സ്വാമി മഠം) ഹാളിലാണ് പരിപാടി. മലയാളം സിനിമ-സീരിയല്‍ രംഗത്തെ നടന്‍ അനീഷ് രവി പ്രത്യേക അതിഥിയായി പങ്കെടുക്കും. ഡോ. നീരാജ ഗോപിനാഥനാണ് പരിപാടിയുടെ അവതാരക.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ബെയ്ജിങ് സന്ദർശിക്കാൻ അജിത് ഡോവൽ; ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യും

ഐപിഎല്ലിലെ നിറസാന്നിധ‍്യം; കരൺ ശർമ വിരമിച്ചു

ഓണം അവധിക്കാലത്ത് ഇടുക്കി അണക്കെട്ട് കാണാൻ പോവാം; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും