നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചു

 
Mumbai

നവിമുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചു

ആദ്യവിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു

Mumbai Correspondent

നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചു. അബുദാബിയില്‍നിന്നെത്തിയ ആദ്യ യാത്രാവിമാനം മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ ഇറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്-208 വിമാനമാണ് അബുദാബിയില്‍നിന്ന് പ്രാദേശികസമയം രാവിലെ 5.45-ന് പുറപ്പെട്ട് നവി മുംബൈയില്‍ രാവിലെ 10.20-ന് എത്തിയത്.

വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ സ്വീകരിച്ചത്. ആഴ്ചയില്‍ 3 സര്‍വീസുകളാണ് ഇപ്പോള്‍ അബുദാബിയിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.ചരക്കുസര്‍വീസുകളും വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്. കൊങ്കണില്‍ നിന്നുള്ള പേരയ്ക്കയാണ് ഇതരത്തില്‍ കയറ്റി അയച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് നവിമുംബൈ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചി, കണ്ണൂര്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 46 നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും