ടാൻസാനിയയിലേക്ക് വിമാനസര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ
മുംബൈ: മുംബൈയ്ക്കും ടാന്‍സാനിയയിലെ ഏറ്റവും വലിയ നഗരമായ ദാര്‍ എസ് സലാമിനും ഇടയില്‍ പ്രതിദിന നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. ഇതോടെ ഇന്ത്യയ്ക്കും ടാന്‍സാനിയയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി ഇന്‍ഡിഗോ മാറി.
നെയ്റോബി, മൗറീഷ്യസ്, സെയ്ഷെല്‍സ് എന്നിവയ്ക്ക് പിന്നാലെ ആഫ്രിക്കന്‍ മേഖലയിലേക്കുള്ള ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സര്‍വീസ്.