ശ്രീനാരായണ മന്ദിരസമിതി

 
Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളില്‍ വെള്ളിയാഴ്ച ചതയദിന പൂജയും പ്രഭാഷണവും

ചെമ്പൂര്‍ ഗുരുമന്ദിരത്തില്‍ വൈകിട്ട് 6.30 മുതല്‍

Mumbai Correspondent

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു 25 ന് വെള്ളിയാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാല്‍ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തെ ഗുരുമന്ദിരത്തില്‍ വൈകീട്ട് 6 .30 മുതല്‍ വിളക്കുപൂജ, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദര്‍ ഓഫിസ് : വൈകീട്ട് 5 ന്. വിലാസം: നവീന്‍ ആഷാ, 126 , ദാദാ സാഹേബ് ഫാല്‍ക്കെ റോഡ്, ദാദര്‍ ഈസ്റ്റ്, മുംബൈ- 14 ഫോണ്‍: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതല്‍ ഗുരുഭാഗവത പാരായണം, നെയ്വിളക്ക് അര്‍ച്ചന, വൈകീട്ട് 6 .45 നു വിശേഷാല്‍ ഗുരുപൂജ, തുടര്‍ന്ന് ദീപാരാധന, 7 .15 മുതല്‍ പ്രഭാഷണം. തുടര്‍ന്ന് മഹാപ്രസാദം. ഫോണ്‍: 7304085880

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങള്‍ അറിയാന്‍ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

ചതയദിനത്തോടനുബന്ധിച്ചു മന്ദിരസമിതി യൂണിറ്റുകളില്‍ പ്രഭാഷണം നടത്തുന്നവർ:-

നല്ലസൊപ്പാറ (രാജേന്ദ്ര കുമാര്‍ പി. ജി.), കല്യാണ്‍ ഈസ്റ്റ് (ശോഭ പുഷ്പാംഗദന്‍,സി.വി. എസ്. പണിക്കര്‍.), വിരാര്‍ (രാജലക്ഷ്മി സതീഷ്), മീരാറോഡ് (വന്ദന സത്യന്‍) , ഉമര്‍ഗാവ് (ആശ രവി) , താരാപ്പൂര്‍ (സിജി തങ്കച്ചന്‍), വാഷി (അനിത ആര്‍. പണിക്കര്‍), ഉല്ലാസ് നഗര്‍ (രഘുനാഥന്‍), ഗുരുദേവഗിരി (വിജയമ്മ ശശിധരന്‍ ) , കലീന (ഷൈമ പ്രസാദ് ), വസായ് -നയ്ഗാവ് (സരസ്വതി സദാനന്ദന്‍) , താനെ (പവിത്രന്‍ വി.എന്‍. ) , ഗോഡ് ബന്ധര്‍ റോഡ് (സിന്ധു ശിവദാസന്‍, കോമള അര്‍ജുനന്‍.) , അംബര്‍നാഥ് - ബദ്‌ലാപ്പൂര്‍ (പി. കൃഷ്ണന്‍കുട്ടി) , കാമോട്ടെ - മാനസസരോവര്‍ (സഹദേവന്‍ കെ, ഉഷ രാജു ), ഭാണ്ടൂപ്പ് (ലേഖ പ്രസാദ് ) എന്നിവരാണ് പ്രഭാഷകര്‍.

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

ഇനി ഫോട്ടോ പരസ്യമാവുമെന്ന് പേടിക്കണ്ട; പിഴ നോട്ടീസിലെ ചിത്രങ്ങൾ ഒഴിവാക്കി എംവിഡി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം; വെള്ളിയാഴ്ച ലോക് ഭവനിലേക്ക് കെപിസിസി മാർച്ച്

കേരളം ഉൾപ്പെടെ നാല് ഹൈക്കോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്