ചെമ്പൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്‌സിന് സ്വയംഭരണാധികാരം

 
Mumbai

ചെമ്പൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്‌സിന് സ്വയംഭരണാധികാരം

ഔദ്യോഗിക ഉദ്ഘാടനം നടത്തി.

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിര സമിതി മാനേജ്‌മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പൂര്‍ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കോമേഴ്‌സിന് സ്വയംഭരണാധികാരം ലഭിച്ചതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ യുജിസി വൈസ് ചെയര്‍മാനും നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ പ്രൊഫ. ഡോ. വി. എന്‍. രാജശേഖരന്‍ പിള്ള മുഖ്യാതിഥിയായിരുന്നു.

അറ്റ്‌ലസ് സ്‌കില്‍ ടെക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും മുംബൈ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. രാജന്‍ വേലൂക്കര്‍ വിശിഷ്ടാതിഥിയായി.

കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ജയശ്രീ വെങ്കിടാചലം, ഡയറക്ടര്‍ ആന്‍സി ജോസ്, ഡോ. ഹിന്ദുജ ശ്രീചന്ദ്, ഡോ. രശ്മി, സമിതി മുന്‍ പ്രസിഡന്‍റ് എന്‍. ശശിധരന്‍, ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ