Chenda Mela is on the 21st.

 
Mumbai

ചെണ്ട മേളം അരേങ്ങറ്റം 21 ന്

പവായ് ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍

Mumbai Correspondent

മുംബൈ: കേരളത്തിന്‍റെ തനത് വാദ്യകലകളില്‍ ഒന്നായ ചെണ്ടമേളത്തെ മുംബൈയിലെ മലയാളി സമൂഹത്തിനിടയില്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി വിദ്യാ നൃത്യ സദന്‍ സംഘടിപ്പിക്കുന്ന ചെണ്ടമേളം അരങ്ങേറ്റം ജൂണ്‍ 21-ന് മുംബൈയിലെ പവായിലുള്ള ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ നടക്കും.

പ്രണവ് നായര്‍, രജിന്‍ രാജന്‍ പി, മോഹനകുമാരന്‍ എം, രമ വിവേക് മേനോന്‍, വിനീത് നായര്‍, മമത എം. പിള്ള, ഹരിദാസന്‍ നായര്‍, സുരേഷ് രാഘവന്‍, ആദര്‍ശ് സുരേഷ്, സ്‌നേഹ്രാഗ് രാഘവന്‍, അശോകന്‍ പട്ടാളി, പത്മനാഭന്‍ നായര്‍ എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്നത്.

വൈകിട്ട് 5.30 മുതല്‍ 8.00 വരെയാണ് മേളം. ഗുരുക്കന്മാരായ അനില്‍ പൊതുവാള്‍, ഊരമന വിനോദ് മാരാര്‍ എന്നിവരാണ് പരിശിലീപ്പിച്ചിരിക്കുന്നത്. പ്രശസ്ത ചെണ്ട വിദ്വാന്‍മാരായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പനമണ്ണ ശശി പൊതുവാള്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

മഴ: 4 ജില്ലകളിൽ ശനിയാഴ്ച അവധി

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി