രാംനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം

 
Mumbai

രാംനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം

സംഭവത്തിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്

Mumbai Correspondent

മുംബൈ: നാലസൊപാരയില്‍ രാം നവമി ഘോഷയാത്രയ്ക്കിടെ പൊലീസും ഭക്തരും തമ്മില്‍ സംഘര്‍ഷം. ഘോഷയാത്രയുടെ നീക്കവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് ഉന്തിനും തള്ളിനും കാരണമായത്. ഘോഷയാത്രയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രശ്‌നത്തിന് കാരണമായത്. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

സംഘര്‍ഷത്തിനിടെ ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് പൊലീസ് സാഹചര്യം പൂര്‍ണമായും നിയന്ത്രണത്തിലാക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വി.ഡി. സതീശൻ മന്ത്രിസഭ; 21 അംഗങ്ങളും സത‍്യപ്രതിജ്ഞ ചെയ്തു| Video

'ഇനി വിഡിഎസ് യുഗം'; മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍? സമിതിയെ നിയോഗിച്ച് സിപിഎം

സത‍്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ജനസാഗരം; എംഎൽമാർ‌ക്കും മന്ത്രിമാർക്കും ഇരിപ്പിടം നഷ്ടമായി

ടിവികെ സർക്കാർ 6 മാസം പോലും തികയ്ക്കില്ല, സ്റ്റാലിൻ മുഖ‍്യമന്ത്രിയാകും; വിമർശനവുമായി ഡിഎംകെ നേതാവ്