ഭയന്ദര്‍ തിരുഹൃദയ ദേവാലയത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം

 
Mumbai

ഭയന്ദര്‍ തിരുഹൃദയ ദേവാലയത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം

പൊതുസമ്മേളനത്തിന് ശേഷം കലാസന്ധ്യ

Mumbai Correspondent

മുംബൈ : ഭയന്ദര്‍ തിരുഹൃദയ ദേവാലയത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം അഞ്ചുമണി മുതല്‍ മീരാ റോഡ് ലതാ മങ്കേഷ്‌കര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ക്കാണ് സമാപനമാകുന്നത്.

കല്യാണ്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ കല്യാണ്‍ രൂപത മുന്‍ മെത്രാന്‍ മാര്‍ തോമസ് ഇലവനാല്‍, മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സര്‍നായിക്, മിരാ ഭയന്ദര്‍ എംഎല്‍എ നരേന്ദ്ര മേത്ത, ഇടവകയില്‍ സേവനമനുഷ്ഠിച്ച മുന്‍ വികാരിമാര്‍, സിസ്റ്റേഴ്‌സ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത ഗായകന്‍ ലിബിന്‍ സ്‌കറിയ, മിമിക്രി ആര്‍ട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവര്‍ നയിക്കുന്ന കലാസന്ധ്യ അരങ്ങേറും.

ഒക്ടോബര്‍ നാലിന് രാവിലെ 9ന് മാര്‍ തോമസ് ഇലവനാലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും.