മദ്യലഹരിയിൽ കോൺസ്റ്റബിളിന്‍റെ അഭ്യാസം; കാറിടിച്ചുകയറ്റിയത് പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക വസതിയിലേക്ക്

 
Mumbai

മദ്യലഹരിയിൽ കോൺസ്റ്റബിളിന്‍റെ അഭ്യാസം; കാറിടിച്ചുകയറ്റിയത് പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക വസതിയിലേക്ക്

നേരത്തെയും അച്ചടക്കലംഘനങ്ങളിലും വിവിധ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട ആളാണ് കോൺസ്റ്റബിൾ

Sarath Nath MS

പുനെ: മദ്യലഹരിയിലായിരുന്ന പൊലീസ് കോൺസ്റ്റബിൾ പുനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാറിന്‍റെ ഔദ്യോഗിക വസതിയുടെ ഗേറ്റിലേക്ക് കാറിടിച്ചുകയറ്റി. സംഭവത്തെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കന്‍റോൺമെന്‍റ് മേഖലയിലെ കമ്മിഷണറുടെ ഔദ്യോഗിക വസതിയിലായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

അമോൽ വസന്തറാവു ബിസെ (42) ആണ് അപകടമുണ്ടാക്കിയ കോൺസ്റ്റബിൾ. സംഭവസമയത്ത് കാറിൽ തനിച്ചായിരുന്ന ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നേരത്തെയും അച്ചടക്കലംഘനങ്ങളിലും വിവിധ കുറ്റകൃത്യങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. 2025-ൽ സസ്പെൻഡ് ചെയ്ത ഇയാളെ 2026-ൽ സർവീസിൽ തിരിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.