ട്രെയിനില്‍ നിന്ന് വീണ് മരിച്ച യുവാവിന്‍റെ കുടുംബത്തിന് 8 ലക്ഷം ധനസഹായം നല്‍കാന്‍ കോടതി വിധി

 
Mumbai

16കാരന്‍റെ മരണം; 17 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കുടുംബത്തിന് നഷ്ടപരിഹാരം

ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം ഗോരേഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

Mumbai Correspondent

മുംബൈ: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച കൗമാരക്കാരന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2009 ജൂണ്‍ 20-ന് മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച ആരോഗ്യരാജ് ചെട്ടിയാര്‍ എന്ന യുവാവിന്‍റെ കുടുംബത്തിനാണ് 17 വര്‍ഷത്തിന് ശേഷം എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നത്.

ജോലി അന്വേഷിച്ച് സുഹൃത്തിനൊപ്പം ഗോരേഗാവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ട്രെയിനിലെ കനത്ത തിരക്കിനിടയില്‍ പിടിവിട്ട് റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൂലിപ്പണിക്കാരനായ പിതാവിന്‍റെ ഏക പ്രതീക്ഷയായിരുന്നു മകന്‍.

അന്നുമുതല്‍ നീതിക്കായി കോടതികള്‍ കയറിയിറങ്ങിയ കുടുംബത്തിന് 2026-ലാണ് റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി ലഭിക്കുന്നത്.

നഷ്ടപരിഹാരത്തുക വൈകിയെങ്കിലും നിയമപോരാട്ടത്തില്‍ തങ്ങള്‍ക്ക് ആശ്വാസം ലഭിച്ചുവെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു

ഇന്ത്യയ്ക്ക് ഇന്ധനം ഉറപ്പുനൽകി റഷ്യ

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്