വാഷി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജാ മഹോത്സവവും ക്ഷേത്രോത്സവവും

 
Mumbai

വാഷി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജാ മഹോത്സവവും ക്ഷേത്രോത്സവവും

നഗരപ്രദക്ഷിണം ഉണ്ടായിരിക്കും

Mumbai Correspondent

നവിമുംബൈ: വാഷി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജാ മഹോത്സവവും ക്ഷേത്രോത്സവവും ഡിസംബര്‍ 3 മുതല്‍ 6 വരെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. നവി മുംബൈ വാഷി സെക്റ്റർ എട്ടിലാണ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവത്തിന്റെ ഭാഗമായി നഗരപ്രദക്ഷിണം ഉണ്ടായിരിക്കും.

പ്രസാദ ശുദ്ധി, അസ്ത്രകലശ പൂജ, വിവിധ ഹോമങ്ങള്‍, കൊടിയേറ്റം, ഉദയാസ്തമന പൂജ, സര്‍വ്വ ഐശ്വര്യ പൂജ, താലപ്പൊലിയും ചെണ്ടമേളവും അകമ്പടിയായുള്ള നഗരപ്രദക്ഷിണം, ബ്രഹ്‌മകലശ പൂജ, കളഭാഭിഷേകം, ആറാട്ട് എഴുന്നള്ളപ്പ്, കൊടിയിറക്കം എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍.

മണ്ഡലപൂജാ സമാപന മഹോത്സവം ഡിസംബര്‍ 27നും മകരവിളക്ക് മഹോത്സവം ജനുവരി 14നും ആഘോഷിക്കും. ഈ വിശേഷ ദിവസങ്ങളില്‍ നിര്‍മാല്യ ദര്‍ശനം, അഭിഷേകങ്ങള്‍, ഗണപതിഹോമം, ദീപാരാധന, ഭജന, അത്താഴ പൂജ, പുഷ്പാഭിഷേകം, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8928271327