.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പോഡ് ടാക്‌സി
മുംബൈ: രാജ്യത്തെ ആദ്യ പോഡ് ടാക്‌സി സംവിധാനം മുംബൈയില്‍ 10 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. പോഡ് ടാക്‌സി പാതയ്ക്കായുള്ള ശിലാസ്ഥാപനം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍വഹിച്ചതിന് പിന്നാലെയാണ് നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചത്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോഡ് ടാക്‌സി പദ്ധതിയുടെ ആദ്യഘട്ടം കുര്‍ളയും ബാന്ദ്ര കുര്‍ള കോംപ്ലക്‌സും (ബികെസി) തമ്മിലാണ്. 22 സ്റ്റേഷനുകളാണ് പോഡ് ടാക്‌സി സംവിധാനത്തില്‍ ഒരുക്കുന്നത്.
കുര്‍ളയില്‍ നിന്ന് ബികെസി വരെ എലിവേറ്റഡ് പാതയിലൂടെ ഓടുന്ന പ്രത്യേക സംവിധാനമാണ് പോഡ് ടാക്‌സികള്‍. ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ സംവിധാനത്തിന് കഴിയും.ഡ്രൈവറില്ലാതെ പോഡ് ടാക്‌സികള്‍ ഓടുന്നത്. ഓഫീസ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് ആദ്യഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.1 ലക്ഷത്തിലധികം പേര്‍ക്ക് ദിവസേന പദ്ധതി പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ടിക്കറ്റ് നിരക്ക് സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് അല്പം കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. 1016 കോടി രൂപ ചെലവ് വരുന്ന പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.