ഡോ. മിനി തോമസിനെ പ്രതീക്ഷ ട്രസ്റ്റ് സാഹിത്യ ശിൽപ്പശാലയുടെ കൺവീനർമാർ അനുമോദിച്ചു.

 
Mumbai

ഡോ. മിനി തോമസിന് ഓണററി ഡോക്ടറേറ്റ്; പ്രതീക്ഷ ട്രസ്റ്റ് ഭാരവാഹികൾ അനുമോദിച്ചു

വിദ്യാഭ്യാസം, മനഃശാസ്ത്രം, സാഹിത്യം, ഹോളിസ്റ്റിക് ഹീലിങ് എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഡോ. മിനി തോമസിന് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയുടെ ആദരവ്

Mumbai Correspondent

വിദ്യാഭ്യാസം, മനഃശാസ്ത്രം, സാഹിത്യം, ഹോളിസ്റ്റിക് ഹീലിങ് എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഡോ. മിനി തോമസിന് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയുടെ ആദരവ്. 2026 ജൂലൈ 20-നാണ് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റി (Louisiana Research University) മിനി തോമസിന് ഡോകടറേറ്റ് (Honorary Doctorate) സമ്മാനിച്ചത്. അധ്യാപനം, മാനസികാരോഗ്യം, വ്യക്തിത്വ വികസനം, സാമൂഹിക സേവനം എന്നിവയിലെ ദീർഘകാലത്തെ സമർപ്പിത പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം.

അധ്യാപന രംഗത്ത് 33 വർഷത്തെ അനുഭവസമ്പത്തുള്ള മിനി തോമസ്, കഴിഞ്ഞ 23 വർഷമായി വിദ്യാ വികാസിനി ജൂനിയർ കോളേജിൽ ലക്ചററായി സേവനമനുഷ്ഠിച്ച് വരികയാണ്. നിലവിൽ വസായിലെ അന്തർനാദ് കൗൺസിലിങ് സെന്‍ററിൽ ഹൈപ്നോതെറാപ്പിസ്റ്റായും പ്രവർത്തിക്കുന്നു.

കൗൺസിലിങ്, ഹൈപ്നോതെറാപ്പി, റെയ്കി, ഹോളിസ്റ്റിക് ഹീലിങ് എന്നിവ സംയോജിപ്പിച്ച് മാനസിക സമ്മർദം, ഉത്കണ്ഠ, പഠന-ഏകാഗ്രത പ്രശ്നങ്ങൾ, വ്യക്തിബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവ നേരിടുന്ന നിരവധിയാളുകൾക്ക് ഇവർ ആശ്വാസമേകുന്നു.

രണ്ടു മലയാള കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരി കൂടിയാണ് മിനി തോമസ്. മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA), മുംബൈ ടെക്നിക്കൽ ബോർഡിന്‍റെ ADCSSA, ക്ലിനിക്കൽ സൈക്കോളജിയിൽ എംഎ, ഹൈപ്നോതെറാപ്പി അഡ്വാൻസ്ഡ് ഡിപ്ലോമ, റെയ്കി ഗ്രാൻഡ്മാസ്റ്റർ, മിഡ്‌ബ്രെയിൻ ആക്ടിവേഷൻ കോച്ച് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകൾ ഡോ. മിനി തോമസിനുണ്ട്.

പായിപ്പാട്, നാലുകോടി വെട്ടിക്കാട്ട് പുത്തൻപറമ്പിൽ തോമസ് വർഗീസിന്‍റെ ഭാര്യയാണ്. ഓണററി ഡോക്റ്ററേറ്റ് ലഭിച്ച ഡോ. മിനി തോമസിനെ പ്രതീക്ഷ ട്രസ്റ്റ് സാഹിത്യ ശിൽപ്പശാലയുടെ കൺവീനർമാർ പൂച്ചെണ്ടും പൊന്നാടയും നൽകി ചടങ്ങിൽ അനുമോദിച്ചു.

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ