ഏഷ്യയിലെ ഏറ്റവും മികച്ച ട്രാവല്‍ ഏജന്‍സിയെന്ന പുരസ്‌കാരം അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയ്ക്ക്
മുംബൈ: ലോക പ്രശസ്തമായ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ 'ഏഷ്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സി 2026' പുരസ്‌കാരം അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ സ്വന്തമാക്കി. യാത്രാ രംഗത്ത് നല്‍കിയ മികച്ച സേവനങ്ങളും പ്രവര്‍ത്തന മികവും കണക്കിലെടുത്താണ് ഈ ആദരം.
അക്ബര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. കെ.വി. അബ്ദുള്‍ നാസറിന്റെ മികച്ച നേതൃത്വത്തിലാണ് കമ്പനി ആഗോളതലത്തിലേക്ക് വളര്‍ന്നതും സേവനങ്ങള്‍ വിപുലമാക്കിയതും. യാത്രാ സേവന രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ ഇതിലൂടെ കമ്പനിക്ക് സാധിച്ചു.
ഏഷ്യയിലെ ഏറ്റവും മികച്ച ട്രാവല്‍ ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടത് അക്ബര്‍ ഗ്രൂപ്പിന് വലിയൊരു അഭിമാന നിമിഷമാണെന്നും പ്രത്യേകിച്ചും ഞങ്ങള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ ലഭിച്ച ഈ പുരസ്‌കാരം സന്തോഷം ഇരട്ടിയാക്കുന്നെന്നും ഡോ.കെ. വി അബ്ദുള്‍ നാസര്‍ പറഞ്ഞു.
കമ്പനി പ്രവര്‍ത്തനങ്ങളുടെ 50 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലഭിച്ച ഈ അംഗീകാരം ഇതുവരെയുള്ള വിജയകരമായ യാത്രയെയും വരുംകാല ലക്ഷ്യങ്ങളെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.