ദഹിസര്‍ മലയാളി സമാജം വനിതാദിനാഘോഷം

 
Mumbai

ദഹിസര്‍ മലയാളി സമാജം വനിതാദിനാഘോഷം നടത്തി

വനിതാ അംഗങ്ങള്‍ക്ക് മധുരം നല്‍കി

Mumbai Correspondent

മുംബൈ: ദഹിസര്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. സമൂഹത്തിലെ സ്ത്രീകളുടെ സംഭാവനകളെയും സാന്നിധ്യത്തെയും അടയാളപ്പെടുത്തിയ ചടങ്ങില്‍ സമാജത്തിന്‍റെ ഞായറാഴ്ചകളില്‍ നടക്കുന്ന മലയാളം ക്ലാസുമായി ബന്ധിപ്പിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ക്ലാസിലെ അധ്യാപികയ്ക്കും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്കും സമാജത്തിന്‍റെ വനിതാ വിഭാഗം അംഗങ്ങള്‍ക്കും മധുരം നല്‍കി ആദരിച്ചു.സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും സംഭാവനകളും അംഗീകരിക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മിപ്പിക്കുന്ന സന്ദേശം നല്‍കുന്നതായിരുന്നു പരിപാടി.

വനിതകളുടെ സംഭാവനകളെ സമൂഹം അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

ഋഷഭ് പന്തിന് സിക്സറുകളുടെ റെക്കോഡ്

സര്‍ക്കാര്‍ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 45.68 കോടി അനുവദിച്ച് കേരളം സർക്കാർ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു; കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്