ഭക്തിഗാനമേള നവംബര്‍ 20 ന് ഷണ്മുഖാനന്ദ ഹാളില്‍
മുംബൈ: ശബരിമല അയ്യപ്പ സേവ സമാജം കൊങ്കണ്‍ പ്രാന്തിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ സംഘടിപ്പിക്കുന്ന വിശ്വമോഹനം 2026 ഭക്തിഗാനമേള നവംബര്‍ 20 വെള്ളിയാഴ്ച നടക്കും. ഷണ്മുഖാനന്ദ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7 മുതല്‍ രാത്രി 10 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ കലൈമാമണി വീരമണി രാജയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും, വിജയ് ടിവി ഫെയിം ഗായകരായ സെന്തില്‍ ഗണേഷ്, രാജലക്ഷ്മി ജഗനാഥന് എന്നിവരുടെ പ്രത്യേക ഗാനമേളയും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9820982710,9821335705