മെട്രൊ പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

 
Mumbai

മെട്രൊ പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

നിലവില്‍ 174 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമം

Mumbai Correspondent

മുംബൈ: നഗരത്തിലെ എല്ലാ മെട്രൊ പദ്ധതികളും മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മുംബൈ, പുനെ, നാഗ്പുര്‍, മുംബൈ മെട്രൊപൊളിറ്റന്‍ റീജന്‍ എന്നിവിടങ്ങളിലെ മെട്രൊ വിപുലീകരണം സുരക്ഷിതവും വേഗമേറിയതും പരിസ്ഥിതിസൗഹൃദവുമായ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുമെന്നും നഗരവളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിലവില്‍ 174 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ മെട്രൊ ഇടനാഴികളുണ്ടെന്നും 291 കിലോമീറ്റര്‍ നിര്‍മാണത്തിലാണ്. 87.15 കിലോമീറ്റര്‍ അധിക ഇടനാഴികള്‍ക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 202930 ആകുമ്പോഴേക്കും 302 കിലോമീറ്റര്‍ ഇടനാഴികളും 161 സ്റ്റേഷനുകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്