ഡോംബിവ്‌ലി കേരള സമാജം വിഷു ഈസ്റ്റര്‍ ആഘോഷം നടത്തി

 
Mumbai

ഡോംബിവ്‌ലി കേരള സമാജം വിഷു ഈസ്റ്റര്‍ ആഘോഷം നടത്തി

അതിഥികളായി അനിഷ് രവി, ശാലു കുര്യന്‍ എന്നിവരും

Mumbai Correspondent

മുംബൈ: ഡോംബിവ്ലി കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷം ശ്രദ്ധേയമായി. ചടങ്ങില്‍ പങ്കെടുത്ത സമാജം കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയാണ് ആഘോഷരാവിന് തുടക്കമിട്ടത്. ഏപ്രില്‍ 12 ഞായറാഴ്ച ഡോംബിവ്ലി തുഞ്ചന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമ ടെലിവിഷന്‍ താരം അനീഷ് രവി മുഖ്യാതിഥിയായിരുന്നു.

ഒരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അനീഷ് രവി പറഞ്ഞു. പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വര്‍ണാഭമാക്കുന്നതെന്നും അനീഷ് രവി കൂട്ടിച്ചേര്‍ത്തു. സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ജോഷുവ എബ്രഹാം, സീരിയല്‍ താരം ശാലു കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

സമാജം പ്രസിഡന്റ് ഇ പി വാസു, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍, ഫിനാന്‍സ് സെക്രട്ടറി ബിനോയ് തോമസ്, കലാവിഭാഗം സെക്രട്ടറി സുരേഷ് കുമാര്‍ കെ കെ എന്നിവര്‍ പ്രസംഗിച്ചു.സമാജം ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയും വിഷു ഈസ്റ്റര്‍ കവിതകള്‍ ആലപിച്ചുമാണ് കയ്യടി നേടിയത്.തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"