മലയാളി പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി ഡോംബിവ്‌ലി കേരളീയ സമാജം ടീം

 
Mumbai

മലയാളി പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി ഡോംബിവ്‌ലി കേരളീയ സമാജം ടീം

നവകേരള ബ്ലാസ്‌റ്റേഴ്‌സ് റണ്ണറപ്പ്

Mumbai Correspondent

മുംബൈ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (മഹാരാഷ്ട്ര) സംഘടിപ്പിച്ച മലയാളി പ്രീമിയര്‍ ലീഗ് സീസണ്‍ 1ല്‍ കിരീടം സ്വന്തമാക്കി ഡോംബിവ്ലി കേരളീയ സമാജം ടീം. ശക്തമായ പോരാട്ടത്തിന് ശേഷം നവകേരള ബ്ലാസ്റ്റേഴ്സ് റണ്ണറപ്പായി. മൂന്നാം സ്ഥാനം കൊമ്പന്‍ കിങ്സും നേടി.

ടൂര്‍ണമെന്‍റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച വിജയികള്‍ക്ക് അഭിനന്ദനവുമായി കേരളീയ സമാജം പ്രസിഡന്‍റ് പി. വാസു, ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍, തുടങ്ങിയവരും സന്നിഹിതരായിരുന്നു. നവകേരള ബ്ലാസ്റ്റേഴ്‌സും മികച്ച പോരാട്ടത്തിലൂടെ ശ്രദ്ധ നേടി.

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 15,000 രൂപയും ട്രോഫിയും സമ്മാനിച്ചു. പാരിതോഷികത്തോടൊപ്പം സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് കൈമാറി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമംഗങ്ങള്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കിയാണ് സംഘടന മലയാളി കായികതാരങ്ങളെ ചേര്‍ത്ത് പിടിച്ചത്.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പേട്രണ്‍ ഡോ ഉമ്മന്‍ ഡേവിഡ്, പ്രസിഡന്റ് ഡോ റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമിനിക് പോള്‍, ബിജോയ് ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ആന്റണി ഫിലിപ്പ്, ബിജു രാജന്‍, സാവിയോ, ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ്, പ്രേംലാല്‍, ദീപ്തി, രമേശ് വാസു, ദിവ്യ, കൂടാതെ റെന്നി ഫിലിപ്പോസ്, വര്‍ഗീസ് ഫിലിപ്പ് എന്നിവരടങ്ങുന്ന സംഘമാണ് മത്സരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

ബലാത്സംഗക്കേസ്; തരുൺ തേജ്പാലിന്‍റെ ഹർജിയിൽ ഗോവ പൊലീസിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു