ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം

 
Mumbai

ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി

ഓണസദ്യയും ഒരുക്കിയിരുന്നു

Mumbai Correspondent

ഡോംബിവ്ലി: ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി. അസോസിയേഷന്‍ പ്രസിഡന്‍റ് കെ. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ നീണ്ടുനിന്ന ആഘോഷത്തില്‍ അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.അസോസിയേഷന്‍ പ്രസിഡന്റ് കെ. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍,

വിശിഷ്ടാതിഥി രാജേഷ് പാലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു.അസോസിയേഷന്‍റെ വാര്‍ഷിക പ്രസിദ്ധീകരണമായ 'നിത്യചൈതന്യം' ചടങ്ങില്‍ പ്രകാശനം ചെയ്ത് വിതരണം ചെയ്തു.