ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്

 
Mumbai

രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്

ടിക്കറ്റ് നിരക്ക് കൂടിയതും യാത്രക്കാര്‍ കുറയാന്‍ കാരണം

Mumbai Correspondent

മുംബൈ: രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനമാണ് ജൂലൈയില്‍ കുറവ്. 2026 ജൂലായില്‍ 1.2 കോടി യാത്രക്കാരാണ് വിമാനയാത്ര നടത്തിയതെന്ന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. വിമാനടിക്കറ്റ് നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയതും യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായി

ആഭ്യന്തരവിപണിയില്‍ 67.4 ശതമാനം വിപണിവിഹിതവുമായി ഇന്‍ഡിഗോ ഒന്നാംസ്ഥാനത്തു തുടരുകയാണ്. 80.82 ലക്ഷംപേരാണ് ഇന്‍ഡിഗോ വഴി യാത്ര ചെയ്തത്. രണ്ടാമതുള്ള എയര്‍ ഇന്ത്യക്ക് 24 ശതമാനം വിപണിവിഹിതമുണ്ട്. 28.75 ലക്ഷംപേര്‍ ജൂലായില്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്തു. 5.5 ശതമാനം വിപണി വിഹിതവുമായി ആകാശ എയര്‍ മൂന്നാമതാണ്. 6.65 ലക്ഷം യാത്രക്കാരാണ് ആകാശ എയറില്‍ യാത്ര ചെയ്തത്. സ്‌പൈസ് ജെറ്റിന് 1.6 ശതമാനമാണ് വിപണി വിഹിതം. 1.87 ലക്ഷം പേര്‍ യാത്രചെയ്തു

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു; അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഗുരുവായൂരിൽ റെക്കോർഡ് വിവാഹമാമാങ്കം; ഞായാറാഴ്ച 437 വിവാഹങ്ങൾ

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ