മുംബൈയിലെ മലയാളി കൂട്ടായ്മകള്‍ സമൂഹത്തിന് ആത്മവിശ്വാസം പകരുന്നുവെന്ന് എം. ലിജു
മുംബൈ: കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്ന് കേരള സഹകരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. മുംബൈയിലെ മലയാളി കൂട്ടായ്മകള്‍ സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ സേവനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് വര്‍ഷംതോറും നല്‍കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ വിതരണം ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഹാരിസ് ബീരാന്‍ എംപി മുഖ്യാതിഥിയായി. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ സഹായം നല്‍കിയത്.