അമ്പിളി കൃഷ്ണകുമാർ
മുംബൈ: മറുനാടന്‍ മലയാളികള്‍ക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏര്‍പ്പെടുത്തിയ മൂന്നാമത് ഇഐഎസ് തിലകന്‍ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ കല്യാണില്‍ താമസിക്കുന്ന അമ്പിളി കൃഷ്ണകുമാര്‍ അര്‍ഹയായി. 'മരുഭൂമിയില്‍ മാത്രം വിരിയുന്ന കറുത്ത പൂക്കള്‍' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. പുരസ്‌കാര നിര്‍ണയത്തിനായി ലഭിച്ച എണ്‍പതോളം കവിതകളില്‍നിന്നാണ് വിധികര്‍ത്താക്കള്‍ അമ്പിളി കൃഷ്ണകുമാറിന്‍റെ കവിത തെരഞ്ഞെടുത്തത്.
2024ലെ പുരസ്‌കാരം ഹൈദരാബാദിലെ ജി. അനില്‍കുമാറിനും 2025ലെ പുരസ്‌കാരം ബെംഗളൂരു നിവാസിയായ രമ പ്രസന്ന പിഷാരടിക്കുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിനിയായ അമ്പിളി കൃഷ്ണകുമാര്‍ കുടുംബത്തോടൊപ്പം കല്യാണിലാണ് സ്ഥിരതാമസം.
മലയാളം മിഷന്‍ അധ്യാപിക കൂടിയായ അമ്പിളിയുടെ രചനയില്‍ ഓര്‍മച്ചിമിഴിലെ മഞ്ചാടിമണികള്‍, കുടകിലെ മേഘങ്ങള്‍, പാട്ടിന്‍ചാരെ പാടാതെ (എന്റെ പാട്ടോര്‍മകള്‍), ഓര്‍മത്തുഞ്ചത്തൊരൂഞ്ഞാല്‍, ഗുല്‍മോഹര്‍ തുടങ്ങി അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിന്റെ വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.