ചങ്ങനാശ്ശേരി പായിപ്പാടുള്ള മേൽശാന്തിയുടെ ഇല്ലത്ത് നൽകിയ ആദരം.

 
Mumbai

നിയുക്ത ശബരിമല മേൽശാന്തിയെ ആദരിച്ചു

വൃശ്ചികം ഒന്നിന് മുൻപ് വസായിയിൽ സ്വീകരണം നൽകുന്നതിന് ക്ഷണം

Mumbai Correspondent

ചങ്ങനാശേരി: വസായ് സനാതന ധർമ്മ സഭ അധ്യക്ഷനും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനറുമായ കെ.ബി. ഉത്തം കുമാർ നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ അരീക്കര ഇല്ലം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയെയും ആദരിച്ചു.

ചങ്ങനാശ്ശേരി പായിപ്പാടുള്ള മേൽശാന്തിയുടെ ഇല്ലത്ത് ചെന്നായിരുന്നു ആദരം. വൃശ്ചികം ഒന്നിന് മുൻപ് വസായിയിൽ സ്വീകരണം നൽകുന്നതിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു.