സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം

 
Mumbai

സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' അംഗീകാരം

സീഗള്‍ പ്രവര്‍ത്തിക്കുന്നത് 25ല്‍ അധികം രാജ്യങ്ങളില്‍

Mumbai Correspondent

മുംബൈ: ഗ്ലോബല്‍ റിക്രൂട്ട്‌മെന്റ്, സ്‌കില്‍ വികസന മേഖലകളിലെ മുന്‍നിര കമ്പനിയായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' അംഗീകാരം ലഭിച്ചു. തൊഴിലിടത്തിലെ വിശ്വാസം, പ്രവര്‍ത്തന സംസ്‌കാരം, സ്ഥാപന മികവ് എന്നിവയെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ വിലയിരുത്തുന്ന അന്താരാഷ്ട്ര സംഘടനയാണ് അംഗീകാരം നല്‍കുന്നത്.

ജീവനക്കാരുടെ വിശ്വാസം ഉറപ്പാക്കുകയും ഉയര്‍ന്ന നിലവാരമുള്ള തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. നാലു ദശാബ്ദത്തിലേറെ നീണ്ട സേവനപരിചയമുള്ള സീഗള്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയാത്രയില്‍ ഇത് നിര്‍ണായക നേട്ടമായി വിലയിരുത്തപ്പെടുന്നു.

സംഘത്തിന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണവും ഈ അംഗീകാരത്തില്‍ പ്രതിഫലിക്കുന്നു. ജീവനക്കാരാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ മുന്നേറുന്നത്. മികച്ച തൊഴില്‍അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും നേട്ടത്തെക്കുറിച്ച് പ്രതികരിച്ച ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു.

ഓയില്‍-വാതക മേഖല, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യരംഗം, തുടങ്ങി വിവിധ മേഖലകളില്‍ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുന്ന സീഗള്‍ ഗ്രൂപ്പ് നിരവധി രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ട്. 25ല്‍ അധികം രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകളെ വിന്യസിച്ചിട്ടുള്ള സ്ഥാപനത്തിന് 400ല്‍ അധികം അന്താരാഷ്ട്ര ഉപഭോക്താക്കളുണ്ട്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം