മലയാളോത്സവത്തിനും സാംസ്‌കാരികോത്സവത്തിനും തുടക്കം

 
Mumbai

മലയാളോത്സവത്തിനും സാംസ്‌കാരികോത്സവത്തിനും തുടക്കം

പുസ്തകശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം ഒരുക്കുന്ന 15-ാമത് മലയാളോത്സവത്തിനും സാംസ്‌കാരികോത്സവത്തിനും ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ തുടക്കം. കൈരളി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെയും സാംസ്‌കാരിക സമ്മേളനത്തിന്റെയും ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ടി.എന്‍. ഹരിഹരന്‍, സി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു. അരനൂറ്റാണ്ടിലേറെയായി മുംബൈയിലെ പ്രവാസി സാഹിത്യ മണ്ഡലത്തെ സമ്പന്നമാക്കിയ മുതിര്‍ന്ന സാഹിത്യകാരന്മാരായ ലീല സര്‍ക്കാര്‍, ബാലകൃഷ്ണന്‍, ഉണ്ണി വാര്യത്ത്, ഗിരിജാവല്ലഭന്‍, മേഘനാദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വായനാപ്രേമികള്‍ക്കായി ഡി.സി. ബുക്‌സ്, മാതൃഭൂമി, ചിന്ത, ഗ്രീന്‍, കറന്റ്, കൈരളി തുടങ്ങി മലയാളത്തിലെ മുന്‍നിര പ്രസാധകരുടെ വിശാലമായ പുസ്തകശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.