ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം ദീപക്കാഴ്ച

 
Mumbai

ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം ദീപക്കാഴ്ച സംഘടിപ്പിച്ചു

ആചാരങ്ങളും വിശ്വാസങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍

Mumbai Correspondent

താനെ: കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ ദീപക്കാഴ്ച സംഘടിപ്പിച്ചു.

കാര്‍ത്തിക ദീപങ്ങളുടെ പ്രഭയില്‍ അലങ്കരിക്കപ്പെട്ട പരിസരത്ത് നിരവധി ഭക്തജനങ്ങളും താമസക്കാരും ഒത്തുചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചു. പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഹില്‍ഗാര്‍ഡന്‍ അയപ്പഭക്തസംഘം ഭാരവാഹികള്‍ പറഞ്ഞു.