കാമുകന്റെ സ്വകാര്യ ഭാഗം മുറിച്ച് മാറ്റി യുവതി
മുംബൈ: പുതുവത്സരം ആഘോഷിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാമുകി 44 വയസുകാരന്‍റെ സ്വകാര്യ ഭാഗം മുറിച്ച് മാറ്റി. ഇയാൾ മുംബൈയിലെ സയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും തമ്മില്‍ ഏഴ് വര്‍ഷമായി അടുപ്പമുണ്ടായിരുന്നു. വിവാഹക്കാര്യം പറയുമ്പോഴെല്ലാം ഇയാള്‍ ഒഴിഞ്ഞു മാറുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് ഡിസംബര്‍ 31ന് രാത്രി യുവാവിനെ വിളിച്ച് വരുത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. യുവതിയെ പൊലീസ് പിടി കൂടി.