ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്ത് ഫഡ്‌നാവിസ്

രാഹുല്‍ ഗാന്ധിക്ക് രൂക്ഷ വിമര്‍ശനം

Mumbai Correspondent

മുംബൈ: ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തു. നിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച അദ്ദേഹം, ബില്ലിനെ പിന്തുണച്ച പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം എന്‍ഡിഎ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരീക്ഷാ തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത ശിക്ഷ, ഫാസ്റ്റ് ട്രാക്ക് കോടതികള്‍, സമയബന്ധിത അന്വേഷണം എന്നിവ ഉറപ്പാക്കുമെന്നും എക്‌സിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് ലോക്സഭ ബില്‍ പാസാക്കിയത്.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും ജന്തര്‍ മന്തറിലെ പ്രതിഷേധവും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഫഡ്നാവിസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ തനിക്ക് സമയമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഗൗരവമുള്ള കാര്യങ്ങളൊന്നുമില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഫഡ്നാവിസ് പരിഹസിച്ചു.

തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻചിറ്റ്, വിജിലൻസ് കേസ് അവസാനിപ്പിച്ചു

ഇറാന്‍റെ മിസൈൽ ആക്രമണം തകർത്ത് ജോർദാൻ

പ്രധാനമന്ത്രി മോദി രാജി വച്ച് ഇൻഫ്ലുവൻസർ ആകണമെന്ന് അഭിജീത് ദീപ്കെ

ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അജിങ്ക്യ രഹാനെ വിരമിച്ചു

തീരാവേദനയായി 330 പേർ, വയനാട് ദുരന്തത്തിന് രണ്ടാണ്ട്