പറക്കും ബോട്ട് ഇനി മുംബൈയിലും

 
Mumbai

പറക്കും ബോട്ട് ഇനി മുംബൈയിലും

സ്വീഡിഷ് ബോട്ടാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നത്

Mumbai Correspondent

മുംബൈ: രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് കാന്‍ഡെല പി 12 മുംബൈയില്‍ നിന്ന് സര്‍വീസുകള്‍ വടത്തും. പറക്കുന്ന ബോട്ടെന്ന വിശേഷണമുള്ള ബോട്ടാണിത്. ഒരു നിശ്ചിതവേഗം എത്തുമ്പോള്‍, ബോട്ട് ജലോപരിതലത്തില്‍നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കും. ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകള്‍ എന്നിവയ്ക്കിടയിലാകും സര്‍വീസ് നടത്തുക.

വേഗമേറിയ, മലിനീകരണമില്ലാത്ത ജലയാത്രയെന്ന ലക്ഷ്യത്തോടെയാണ് ബോട്ട് അവതരിപ്പിച്ചിരിക്കുന്നത്. സ്വീഡീഷ് കമ്പനിയാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ബോട്ടിന്‍റെ സവിശേഷത.

പരമ്പരാഗത ജലയാത്രയിലെ കുലുക്കങ്ങളില്‍നിന്ന് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു സവിശേഷ രൂപകല്പന കൂടിയാണിത്. തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങുന്നതിനാല്‍, യാത്ര കൂടുതല്‍ സുഖകരമാണ്. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രധാന ചുവടുവെപ്പായും ഈ സംരംഭം പ്രവര്‍ത്തിക്കും.