പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിക്കുന്നു

 
Mumbai

പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിക്കുന്നു

നവംബർ ഒന്നിന് രാവിലെ 4.45 മുതല്‍

Mumbai Correspondent

പന്‍വേല്‍: എസ്എന്‍ഡിപി യോഗം മുംബൈ-താനെ യൂണിയനില്‍പ്പെട്ട രസായനി-മോഹേപ്പാട ശാഖയോഗം, വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിക്കുന്നു. ശ്രീബാലാജി പ്രതിഷ്ഠയുടെ പതിനാലാമത് വാര്‍ഷികവും ശ്രീനാരായണ ഗുരു, അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ പതിനെട്ടാമത് വാര്‍ഷികവുമാണ് ആഘോഷിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ 1ന് രാവിലെ 4.45 മുതല്‍ രാത്രി 8 വരെ ശാഖാ ഗുരുമന്ദിരത്തിലാണ് ചടങ്ങുകള്‍ നടക്കുക.

കലമ്പോലി അയ്യപ്പ ക്ഷേത്രം മേല്‍ശാന്തി അനൂപ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടക്കും. മുംബൈ-താനെ യൂണിയന്‍ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശാഖാ സെക്രട്ടറി സാബു ഭരതനുമായി ബന്ധപ്പെടുക: 9822490694.