ഗോള്‍ഡന്‍ ഹേര്‍ട്‌സ് ഫിലിം അവാര്‍ഡ്

 
Mumbai

ഗോള്‍ഡന്‍ ഹേര്‍ട്‌സ് ഫിലിം അവാര്‍ഡ് മാര്‍ച്ച് 22ന്

പരിപാടി ഒരുക്കുന്നത് ഷണ്മുഖാനന്ദ ഹാളില്‍

Mumbai Correspondent

മുംബൈ: മുംബൈയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ആഗോള സന്നദ്ധ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ഹേര്‍ട്‌സ് ഫിലിം അവാര്‍ഡ് നിശയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സിനിമാ താരങ്ങളുടെ സാന്നിധ്യവും സംഗീതഹാസ്യ വിരുന്നുമായി മെഗാ ചാരിറ്റി ഷോ മാര്‍ച്ച് 22ന് ഷണ്മുഖാനന്ദ ഹാളില്‍ അരങ്ങേറും

മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ 350ല്‍ പരം സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി നല്‍കിയ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരങ്ങള്‍ക്കാണ് ചികിത്സാ സഹായം ലഭിച്ചത്.

ജോജു ജോര്‍ജ്, ബേസില്‍ ജോസഫ്, പ്രകാശ് വര്‍മ, ശ്വേതാ മേനോന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത് പ്രതാപ്, നന്ദു പൊതുവാള്‍ എന്നിവര്‍ക്കൊപ്പം നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍, ആന്‍റണി പെരുമ്പാവൂര്‍, ഗുഡ്‌നൈറ്റ് മോഹന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പുരസ്‌കാര വിതരണത്തോടൊപ്പം സംവിധായകനും ഗായകനുമായ നാദിര്‍ഷ നയിക്കുന്ന സംഗീതഹാസ്യ പരിപാടിയും ആഘോഷരാവിന് നിറം പകരും.

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം, 25 കാരിയെ കൊന്ന് തല വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു