ഗോരേഗാവ് എസ്‌എൻഡിപി ശാഖാ കായികദിനം സംഘടിപ്പിക്കുന്നു 
Mumbai

ഗോരേഗാവ് എസ്‌എൻഡിപി ശാഖാ കായികദിനം സംഘടിപ്പിക്കുന്നു

Ardra Gopakumar

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ആന്തരിക കായിക ദിനം സംഘടിപ്പിക്കുന്നു.വരുന്ന ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണിമുതൽ രാത്രി പത്ത് മണിവരെ ബാംഗൂർ നഗറിലുള്ള മലയാളി സമാജം ടർഫിൽ വെച്ച് വി.എൻ.സുബ്രമണ്യൻറെ മാർഗ്ഗനിർദേശത്തിൽ നടത്തപ്പെടുന്നു.

അഞ്ച് വയസ്സുമുതൽ പത്ത് വയസ്സുവരെയും പതിനൊന്ന് വയസ്സുമുതൽ പതിനഞ്ച് വയസ്സുവരെയും പതിനാറു വയസ്സുമുതൽ ഇരുപത് വയസ്സ്‌വരെയും ഇരുപത്തൊന്ന് വയസ്സുമുതൽ മുകളിലോട്ടും അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

ശരത് ശശിധരൻ കൺവീനറായും ചിപ്പിമോൾ ഭരതൻ,ആദർശ് സജികുമാർ,മിഥുൻ കലാധരൻ എന്നിവർ ജോയിന്റ് കൺവീനർമാരും അനില ഗോപി,സ്മിത ഷീൽകുമാർ,ജയലക്ഷ്മി സുബീഷ് എന്നിവർ സഹായികളായിരിക്കുമെന്ന് ശാഖാ സെക്രട്ടറി ഷീൽകുമാർ 9004668373 അറിയിച്ചു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും