കാമാഠിപ്പുര

 
Mumbai

മുംബൈയിലെ റെഡ് സ്ട്രീറ്റിന് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാര്‍

കാമാഠിപ്പുരയെ നവീകരിച്ച് പാര്‍പ്പിടസമുച്ചയങ്ങളും ആശുപത്രിയും നിര്‍മിക്കും

Mumbai Correspondent

മുംബൈ: ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം ഹോമിക്കപ്പെട്ട കാമാഠിപ്പുരയെ നവീകരിച്ച് ആധുനിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നു. പുനര്‍ നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഘടകമായ മുംബൈ ബില്‍ഡിങ് റിപയര്‍സ് ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ബോര്‍ഡാണ് നിര്‍മ്മാണവും വികസനവും നടത്തുന്നതിനായി എജന്‍സികളെ നിയമിക്കാനുള്ള ടെന്‍ഡര്‍ പുറത്തിറക്കിയത്.

പുനര്‍ നിര്‍മ്മാണ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് മുംബൈയിലെ പ്രമുഖ മലയാളി ആര്‍ക്കിറ്റെക് സുരേഷ് ബാബുവാണ്. മഹാരാഷ്ട്ര ഹൌസിങ് ആന്‍ഡ് ഏരിയ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് സുരേഷ് ബാബു സമര്‍പ്പിച്ച കാമാഠിപുരയുടെ നവീകരണ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത്.

പഴയ കെട്ടിടങ്ങളും ചെറിയ ചാലുകളും പൊളിച്ചു നീക്കി ആധുനിക താമസ സമുച്ചയങ്ങളും മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയും, അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളും, പാര്‍ക്കും പടുത്തുയര്‍ത്തിയാകും മുഖം മിനുക്കല്‍.മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളിലൊന്നണ് കാമാഠിപ്പുരയുടെ നവീകരണം.

34 ഏക്കറില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് ഏറെയും.നിലവില്‍ ഇവിടെ താമസക്കാര്‍ക്ക് വലിയതും സുരക്ഷിതവുമായ താമസ സ്ഥലങ്ങള്‍ നല്‍കും. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. പുനര്‍വികസനത്തില്‍ കൊമേര്‍സ്യല്‍ കട്ടിടങ്ങളും, വിനോദ പാര്‍ക്കുകളും നിര്‍മിക്കുന്നുണ്ട്. ഉടമകളില്‍ നിന്ന് ഭൂമിയേറ്റെടുക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.