ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗുരു ദര്‍ശനം സഹായകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

 
Mumbai

ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗുരു ദര്‍ശനം സഹായകം: മന്ത്രി ബിന്ദു കൃഷ്ണ

നവിമുംബൈയുടെ വികസനത്തില്‍ മലയാളികള്‍ക്കും വലിയ പങ്കെന്ന് മന്ത്രി ഗണേഷ് നായിക്

Mumbai Correspondent

മുംബൈ: ലോകം നേരിടുന്ന പല പ്രശനങ്ങളും പരിഹരിക്കാന്‍ ഗുരു ദര്‍ശനം സഹായകമാണെന്നു കേരള വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷണ. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ താനെ യൂണിയന്‍ സംഘടിപ്പിച്ച 172ാമത് ശ്രീനാരായണ ഗുരു ജയന്തി-ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യര്‍ ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും അതീതമായി കഴിയണമെന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്. സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന മഹത്തായ സന്ദേശമാണ് ഗുരു വിഭാവനം ചെയ്തത്. ഗുരുവിന്റെ കാലത്ത് മാത്രമല്ല വരാന്‍ പോകുന്ന തലമുറയ്ക്കും അവ വഴികാട്ടിയാകും. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുസന്ദേശം ഇന്നത്തെ സാമൂഹിക സാഹചര്യത്തിലും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അതുപോലെ സാമൂഹികമായ മുന്നേറ്റത്തിലേയ്ക്ക് നാടിനെ നയിച്ചതില്‍ ഗുരുവിന്റെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാത്രമുള്ള ഒന്നായിരുന്നില്ലെന്നും മാനവ സമത്വത്തിന്‍റെ പ്രഖ്യാപനവും കൂടി ആയിരുന്നുവെന്നും മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര നൂതന-പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് സഹമന്തി ശ്രീപദ് നായിക് പറഞ്ഞു. ശ്രീനാരായണ ഗുരു നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് മതത്തിന്റെ ലക്ഷ്യം മറ്റൊരാളെ വാദത്തില്‍ തോല്‍പ്പിക്കുകയല്ല മറിച്ച് അത് തമ്മിലുള്ള മനസിലാക്കലും നല്ല മനുഷ്യരാകാന്‍ സഹായിക്കേണ്ടത് ആണെന്നും പുതുതലമുറ ശ്രീനാരായണ ഗുരുവിനെ മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നവി മുംബൈയുടെ വികസനത്തില്‍ മലയാളികള്‍ക്കും സ്തുത്യര്‍ഹമായ പങ്കുണ്ടെന്നും മലയാളി സമൂഹവുമായി ഏറെ അടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് താനെന്നും മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് പറഞ്ഞു. പൊതു പ്രവര്‍ത്തനങ്ങളില്‍ ജാതിക്കോ പാര്‍ട്ടിക്കോ സ്ഥാനമില്ല. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. മലയാളി സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല