പ്രിയപ്പെട്ട മുംബൈ പ്രകാശനം സെപ്റ്റംബര്‍ 20ന്

 
Mumbai

വെള്ളോടി ബാലചന്ദ്രന്‍ രചിച്ച 'പ്രിയപ്പെട്ട മുംബൈ' പ്രകാശനം സെപ്റ്റംബര്‍ 20ന്

മാട്ടുംഗയിലെ കേരള ഭവനത്തില്‍ വെച്ചാണ് പരിപാടി

Mumbai Correspondent

മുംബൈ: മുന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ വെള്ളോടി ബാലചന്ദ്രന്‍ രചിച്ച 'എന്നും പ്രിയപ്പെട്ട മുംബൈ' എന്ന ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തക പ്രകാശനം 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ച നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രമുഖ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

മധു നമ്പ്യാര്‍ പ്രാര്‍ത്ഥനാ ഗാനവും ഐശ്വര്യ പ്രാര്‍ത്ഥനാ നൃത്തവും അവതരിപ്പിക്കും. തുടര്‍ന്ന് കണ്‍വീനര്‍ മധു നമ്പ്യാര്‍ സ്വാഗതം ആശംസിക്കും. മുന്‍സിപ്പല്‍ കോര്‍പ്പറേറ്റര്‍ ടി. ജഗദീഷ് മുഖ്യാതിഥിയായാകും.

നോവലിസ്റ്റ് സി. പി. കൃഷ്ണകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ബോംബെ കേരളീയ സമാജം സെക്രട്ടറിയും വിശാലകേരളം പത്രാധിപരുമായ എ. ആര്‍. ദേവദാസ് ആദ്യ പ്രതി ഏറ്റുവാങ്ങും. മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ. രാജന്‍ പുസ്തക പരിചയം നടത്തും. ഇന്ത്യാ ടുഡേ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം. ജി. അരുണ്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ

കോട്ടയത്ത് യുവാവിന്‍റെ മരണത്തിൽ സിപിഎം പഞ്ചായത്ത് അംഗമടക്കം ആറ് പേർ അറസ്റ്റിൽ

മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി