വസായ് ശബരിഗിരി അയ്യപ്പക്ഷേത്രത്തില്‍ തുലാഭാരം നടത്തി മനോജ് പാട്ടീല്‍

 
Mumbai

വസായ് ശബരിഗിരി അയ്യപ്പക്ഷേത്രത്തില്‍ തുലാഭാരം നടത്തി മനോജ് പാട്ടീല്‍

മലയാളികള്‍ക്കായി ജനത ദര്‍ബാര്‍ നടത്തുമെന്ന് പാട്ടീല്‍

Mumbai Correspondent

മുംബൈ: വസായ് വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീല്‍ വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി.ക്ഷേത്രത്തിലെത്തിയ മനോജ് പാട്ടീലിനെ പരിപാടിയുടെ സംഘാടകനായ ഉത്തംകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

തുലാഭാരത്തിനുശേഷം പരിപാടിയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ നഗര്‍ പാലിക സംബന്ധിച്ച് മലയാളികള്‍ക്ക് എന്തു പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തന്നെ സമീപിക്കാമെന്നും മലയാളികളെ കേന്ദ്രീകരിച്ച് പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് ജനത ദര്‍ബാര്‍ വസായ് വെസ്റ്റില്‍

സംഘടിപ്പിക്കുമെന്നും മനോജ് പാട്ടീല്‍ പറഞ്ഞു.ദര്‍ബാറില്‍ മലയാളികള്‍ നല്‍കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും മനോജ് പാട്ടീല്‍ അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കപില്‍ മാത്രെ, വസായ് റോഡ് ഈസ്റ്റ് മണ്ഡലം ഉപാദ്ധ്യക്ഷന്‍ വിനോദ് സക്‌സേന, ദേവി റെഡ്ഡി, സീമ സിംഗല്‍ദേവന്‍, ആഹിര്‍ നഗര്‍ സേവക് ഗണേശ് ഡി പാട്ടീല്‍, മുന്‍ കൗണ്‍സിലര്‍ ഛോട്ടു ആനന്ദ,് മനീന്ദര്‍ സിങ്ങ് കോഹ്ലി, മൈനോറിറ്റി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മാത്യു കൊളാസോ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

അതിർത്തി സുരക്ഷ; അമിത് ഷായുടെ മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനം വ്യാഴാഴ്ച മുതൽ

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

കാർ കിണറ്റിൽ വീണ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

നായാട്ടുകാരുടെ മരണത്തിൽ സംഘർഷം രൂക്ഷമാകുന്നു; കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു