ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു

 
Mumbai

ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു

സെമിനാറിന് ശേഷം ചര്‍ച്ചയും നടത്തി

Mumbai Correspondent

കല്യാണ്‍: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ശാസ്ത്ര ലേഖകനും കഥാകൃത്തുമായ ശ്രീപ്രസാദ് വടക്കേപ്പാട്ട് വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഡോ. മാധവ് മല്യ, വിജു ചിറയില്‍ എന്നിവരായിരുന്നു സെമിനാറിലെ പാനലിസ്റ്റുകള്‍.

സെമിനാറിനു ശേഷം നടന്ന ചര്‍ച്ചയില്‍ പാനലിസ്റ്റുകളുമായി സദസ്സില്‍ നിന്ന് നിരവധി പ്രമുഖര്‍ സംവദിച്ചു. ജ്യോതിലക്ഷ്മി നമ്പ്യാര്‍, ഉദയകുമാര്‍ മാരാര്‍, ലളിതാ മേനോന്‍, കെ. യു. അബ്രഹാം, മുരളി വട്ടേനാട്, എ. സതീഷ് കുമാര്‍, രമേഷ് നാരായണന്‍, തുളസി മണിയാര്‍, കാട്ടൂര്‍ മുരളി, പി. വിശ്വനാഥന്‍, ജയ മോഹന്‍ദാസ്, ദീപാ വിനോദ് കുമാര്‍, ഡോ. രാധാകൃഷ്ണന്‍, ജോയ് ഗുരുവായൂര്‍, സന്തോഷ് പല്ലശ്ശന, കെ വി എസ് നെല്ലുവായ്, ഡോ. ആതിര നായര്‍, ശ്യാമ നമ്പ്യാര്‍, സവിത മോഹന്‍, അഞ്ജലി നായര്‍, ഇന്ദിരാമ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.