അനധികൃത നിർമാണം; ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചു!

 
Mumbai

അനധികൃത നിർമാണം; ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചു!

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കിയത്

Namitha Mohanan

മുംബൈ: മുംബൈയിലെ ജുഹു പ്രദേശത്തുള്ള ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്‍റെ ബംഗ്ലാവ് പൊളിച്ചു നീക്കി. അനുമതിയില്ലാതെ നിർമാണം ആരംഭിത്തെന്ന് കാട്ടി 'സ്റ്റോപ്പ്-വർക്ക്' (നിർമാണം നിർത്തിവെക്കാനുള്ള) നോട്ടീസ് നൽകി ദിവസങ്ങൾക്കുള്ളിലാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കിയത്.

ജുഹുവിലെ കപോലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് 7,802 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മുനിസിപ്പൽ കോർപ്പറേഷന്‍റെ അനുമതിയില്ലാതെ ബംഗ്ലാവിനുള്ളിൽ മാറ്റങ്ങൾ വരുത്തി, ഭിത്തികൾ (പാർട്ടിഷൻ വാളുകൾ) നിർമിച്ചു, ജനലുകളിൽ മാറ്റങ്ങൾ വരുത്തി തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.

ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയതെങ്കിലും ഇത് അവഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്നതോടെയാണ് കോർ‌പ്പറേഷൻ ഉദ്യോഗസ്ഥരെത്തി അനധികൃതമായി നിർമിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കിയത്. ഉദ്യോഗസ്ഥർ ചുറ്റിക ഉപയോഗിച്ച് നിർമാണങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ വിഷയത്തിൽ അജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.