മൂന്ന് വിദ്യാര്‍ഥികളുടെ പഠനചെലവ് ഏറ്റെടുത്ത് ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം

 
Mumbai

മൂന്ന് വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്തസംഘം

തുടര്‍ച്ചയായി നാലാം വര്‍ഷമാണിത്

Mumbai Correspondent

താനെ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകി ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം. താനെ സെന്‍റ് ജോസഫ് ഇംഗ്ലിഷ് ഹൈസ്‌കൂളിന് സമീപത്തെ ചേരിപ്രദേശത്ത് താമസിക്കുന്ന മൂന്ന് വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സ്‌കൂള്‍ ഫീസാണ് സംഘടന ഏറ്റെടുത്തത്. സ്‌കോളര്‍ഷിപ്പ് തുകയായ 40,340 രൂപയുടെ ചെക്ക് ഭാരവാഹികള്‍ സെന്‍റ് ജോസഫ് സ്‌കൂള്‍ മാനേജ്‌മെന്‍റിന് കൈമാറി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സംഘടന ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

കഴിഞ്ഞ ജൂണ്‍ 25-ന് സ്‌കൂളില്‍ നടന്ന സൗജന്യ നോട്ട് പുസ്തക വിതരണ ചടങ്ങിലാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അര്‍ഹരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കണമെന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അഭ്യര്‍ത്ഥിച്ചത്.

വിദ്യാര്‍ഥികളുടെ കുടുംബങ്ങളുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടെത്തി പരിശോധിച്ച് അര്‍ഹത ഉറപ്പാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ അധ്യയന വര്‍ഷത്തെ പൂർണ സ്‌കൂള്‍ ഫീസ് വഹിക്കാന്‍ സംഘടന തീരുമാനിച്ചതെന്ന് ശശികുമാര്‍ നായര്‍ പറഞ്ഞു.

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി