ക്രിസ്റ്റഫർ നോളൻ, മാറ്റ് ഡേമൺ, ടോം ഹോളണ്ട് എന്നിവർ ഒളിമ്പിയ കോഫീ ഷോപ്പിൽ

 
Mumbai

ക്രിസ്റ്റഫർ നോളൻ വന്ന് ചായ കുടിച്ച ഹോട്ടൽ വൃത്തിയില്ലാത്തതിന്‍റെ പേരിൽ പൂട്ടിച്ച് എഫ്‌ഡിഎ|Video

ജൂലൈയിൽ ദി ഒഡീസി സിനിമയുടെ ടീം മുംബൈയിൽ സന്ദർശനം നടത്തിയപ്പോഴാണ് കോഫീ ഹൗസിലെത്തിയത്.

നീതു ചന്ദ്രൻ

ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളനും നടന്മാരായ ടോം ഹോളണ്ടും മാറ്റ് ഡേമണും വന്ന് ഇറാനി ചായ കുടിച്ച കോഫീ ഷോപ്പ് വൃത്തിയില്ലാത്തതിന്‍റെ പേരിൽ അടച്ചു പൂട്ടി. മുംബൈയിലെ ഒളിമ്പ്യ കോഫീ ഹൗസിനാണ് ലൈസൻസ് നഷ്ടപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് 108 വർഷം പഴക്കമുള്ള കോഫീ ഹൗസിന്‍റെ ലൈസൻ‌സ് റദ്ദാക്കിയത്. പരിശോധനയിൽ ഗുരുതരമായ പല പ്രശ്നങ്ങളും കണ്ടെത്തിയതായാണ് റിപ്പോർട്ട്. പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഭക്ഷണം സൂക്ഷിച്ചിരുന്നതിന് അടുത്തായി മൂത്രപ്പുര കണ്ടെത്തിയെന്നും സ്റ്റോർ റൂമിൽ നിറയെ പാറ്റയും ഈച്ചയുമായിരുന്നുവെന്നും കണ്ടെത്തി.

മാത്രമല്ല ഫ്രിഡ്ജിൽ രക്തത്തിന്‍റെയും ഇറച്ചിയുടെയും മാലിന്യവും ഉണ്ടായിരുന്നു. മലിനജലം ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്തിരുന്നതെന്നും നെജ്, നോൺ വെജ് ഭക്ഷണം വേണ്ട രീതിയിൽ വേർതിരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജൂലൈയിൽ ദി ഒഡീസി സിനിമയുടെ ടീം മുംബൈയിൽ സന്ദർശനം നടത്തിയപ്പോഴാണ് കോഫീ ഹൗസിലെത്തിയത്.

മൂവരും ഇറാനി ചായ കുടിക്കുന്നതും ബൺ മസ്ക കഴിക്കുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ആഡംബര ഹോട്ടലൊന്നുമല്ലെങ്കിലും ദിവസവും നിരവധി പേരാണ് ഒളിമ്പിയ കോഫീ ഹൗസിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നത്. മുംബൈയിലെ നായർ ഹോസ്പിറ്റലിലെ കാന്‍റീനിന്‍റെ ലൈസൻസും എഫ്ഡിഎ റദ്ദാക്കിയിട്ടുണ്ട്.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം