ദാദര്‍ റെയ്ല്‍വേ സ്റ്റേഷന്റെ പേര് ചൈത്യഭൂമി എന്നാക്കി മാറ്റും

 
Mumbai

മുംബൈയിലെ ദാദര്‍ റെയ്ല്‍വേ സ്റ്റേഷന്‍റെ പേര് ചൈത്യഭൂമി എന്നാക്കി മാറ്റും

സംസ്ഥാനം തത്വത്തില്‍ അംഗീകാരം നല്‍കിയ ഈ നിര്‍ദേശത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കും

Mumbai Correspondent

മുംബൈ: മുംബൈയിലെ ദാദര്‍ റെയ്ല്‍വേ സ്റ്റേഷന്റെ പേര് ചൈത്യഭൂമി എന്നാക്കി മാറ്റുന്നതിനുള്ള നിയമസഭാ നടപടികള്‍ വരാനിരിക്കുന്ന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനം തത്വത്തില്‍ അംഗീകാരം നല്‍കിയ ഈ നിര്‍ദേശത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കും.

ഡിസംബര്‍ ആറിലെ ഡോ. ബാബാസാഹേബ് അംബേദ്കറുടെ മഹാപരിനിര്‍വാണ്‍ ദിനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, സുനേത്ര അജിത് പവാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മഹാപരിനിര്‍വാണ്‍ ദിനത്തില്‍ ചൈത്യഭൂമി പ്രദേശത്ത് ധര്‍ണകളും പ്രതിഷേധങ്ങളും നിരോധിക്കാനും ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഡോ. അംബേദ്കര്‍ പ്രതിമകള്‍ വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനും ഇന്ദു മില്ലിലെ ഡോ. അംബേദ്കര്‍ സ്മാരകത്തിന്റെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫണ്ട് തടസമില്ലാതെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.