ന്യൂ ബോംബെ കേരളീയ സമാജം ശിശുദിനം ആഘോഷിച്ചു

 
Mumbai

ന്യൂ ബോംബെ കേരളീയ സമാജം ശിശുദിനം ആഘോഷിച്ചു

സമാജം പ്രസിഡന്റ് കെ.ടി. നായര്‍ അധ്യക്ഷത വഹിച്ചു

Mumbai Correspondent

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് കെ.ടി. നായര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അനില്‍ പരുമല യോഗത്തിന് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മുഖ്യപ്രഭാഷകനായ സുരേഷ് കോടൂര്‍ 'നിര്‍മിതബുദ്ധി- അവസരങ്ങളും ആശങ്കകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

തുടര്‍ന്ന്, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യപ്രഭാഷകന്‍ സുരേഷ് കോടൂര്‍ സമ്മാനിച്ചു. വിജയികളെ ചടങ്ങില്‍ ആദരിച്ചു. സമാജം ജനറല്‍ സെക്രട്ടറി പ്രകാശ് കാട്ടാക്കട നന്ദി പറഞ്ഞു.