ന്യൂ ബോംബെ കേരളീയ സമാജം പുസ്തക ചര്‍ച്ച നടത്തി
നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന 'അക്ഷരസന്ധ്യ'യുടെ ഭാഗമായി നൊബേല്‍ സമ്മാന ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുക്കിന്റെ 'പ്ലേഗിന്റെ രാത്രികള്‍' എന്ന നോവലിന്റെ പുസ്തകപരിചയവും ചര്‍ച്ചയും സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അനില്‍ പരുമല സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സിബി സത്യന്‍ പുസ്തകം പരിചയപ്പെടുത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ച പി.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. നോവലിലെ ചരിത്രപരമായ പശ്ചാത്തലം, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, അധികാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നു. സഞ്ജയ്, എം.ജി. അരുണ്‍, ഷാബു, കെ. ടി. നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.