ഭാരത് ഭാരതി കുടുംബ സംഗമവും ഓണാഘോഷവും

 
Mumbai

ഭാരത് ഭാരതി കുടുംബ സംഗമവും ഓണാഘോഷവും നടത്തി

എ. ആര്‍. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു

Mumbai Correspondent

നവിമുംബൈ: ഭാരത് ഭാരതി മലയാളി വിഭാഗത്തിന്റെ 54-ാമത് ഓണാഘോഷവും കുടുംബസംഗമവും ഐരോളി പാട്ടീദാര്‍ സമാജ് ഹാളില്‍ നടന്നു. മുംബൈ, നവി മുംബൈ, താനെ മേഖലകളില്‍ നിന്നുള്ള മലയാളി സ്വയംസേവകരും സംഘബന്ധുക്കളും കുടുംബാംഗങ്ങളുമായി നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ഭാരത് ഭാരതി പ്രമുഖ് എ. ആര്‍. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സഹകാര്യവാഹ് കെ. ബി. ശ്രീകുമാര്‍, ജനം ടി.വി. എം.ഡി ഡോ. എസ്. രാജശേഖരന്‍ നായര്‍, ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ ഫൗണ്ടര്‍ ട്രസ്റ്റി അഡ്വ. ബീനാ പ്രതാപ് തമ്പി, ബാലഗോകുലം മുംബൈ പ്രസിഡന്റ് എം. രാമചന്ദ്രന്‍, കമലേഷ് രാഘവ് പട്ടേല്‍, മിലിന്ദ് കുല്‍ക്കര്‍ണി, ടി. എ. ശശി തുടങ്ങിയവര്‍ സംസാരിച്ചു.