മന്ദിരസമിതി താനെ ഗുരുസെന്റര് വാര്ഷികം
താനെ: ശ്രീനാരായണ മന്ദിരസമിതി താനെ ഗുരുസെന്ററിന്റെ ഇരുപതാമതു വാര്ഷികം 22 നു വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നു സോണല് സെക്രട്ടറി വി. വി. മുരളീധരന്, യൂണിറ്റ് സെക്രട്ടറി അനീഷ്കുമാര് എന്നിവര് അറിയിച്ചു. രാവിലെ 6 നു ഗണപതി ഹോമം, 7.30 നു ഗുരുപൂജ, 8 നു ശാന്തി ഹവനം, 9 നു വനിതാ വിഭാഗം നടത്തുന്ന ഗുരുഭാഗവത പാരായണം, 11 നു ഷീജാ മാത്യു നടത്തുന്ന പ്രഭാഷണം, 12 നു പുഷ്പാഭിഷേകം, മഹാഗുരുപൂജ.
ഒരു മണിക്ക് മഹാപ്രസാദം. 2 മുതല് എസ്എസ്സി മുതല് പിജി, എന്ജിനീറിങ് വിഷയങ്ങളില് 2025- 26 അധ്യായന വര്ഷം നടന്ന പരീക്ഷകളില് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്ക്കുള്ള മെറിറ്റ് അവാര്ഡുകള് വിതരണം ചെയ്യും. ഇതിലേക്ക് അര്ഹരായ കുട്ടികള് മാര്ക്ക്ലിസ്റ്റ് അടക്കമുള്ള അപേക്ഷ 20 നു മുന്പ് ഗുരുസെന്ററില് എത്തിക്കണം. പൂജാ ചടങ്ങുകള്ക്ക് ശശി ശാന്തി മുഖ്യ കാര്മികത്വം വഹിക്കും. ഫോണ് : 9969562837, 9833112970.