ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം
മുംബൈ: ബാംഗ്ലൂര്‍ മലയാളിയും മോഹിനിയാട്ടം നര്‍ത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബര്‍ 20ന് വൈകിട്ട് 6.15-ന് ചെമ്പൂര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ അരങ്ങേറും. പരിപാടിയിലെ വര്‍ണ്ണത്തിന്റെ നൃത്തസംവിധാനം ഡോ. സുഗന്ധി പ്രഭുവാണ് നിര്‍വഹിച്ചിരിക്കുന്നത്. മറ്റ് ഇനങ്ങളുടെ നൃത്തസംവിധാനം ഡോ. നീന പ്രസാദാണ് നടത്തിയിരിക്കുന്നത്.