നാസിക് കേരള സേവാസമിതി ഓണാഘോഷം

 
Mumbai

നാസിക് കേരള സേവാസമിതി ഓണാഘോഷം നടത്തി

സിമിതി പ്രസിഡന്റ് രഞ്ജിത്ത് നായര്‍ അധ്യക്ഷത വഹിച്ചു

Mumbai Correspondent

നാസിക് : കേരള സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ നടന്നു. ഉപ്നഗറിലെ ഇച്ചാമണി ഹാളിലായിരുന്നു രണ്ടുദിവസത്തെ ആഘോഷ പരിപാടികള്‍. സമിതി പ്രസിഡന്റ് രഞ്ജിത് നായര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജി. എം. നായര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കോരുത് കോശി നന്ദിയും പറഞ്ഞു. നാസിക് ഡി.സി.പി. ചന്ദ്രകാന്ത് ഗാവ്ളി, വ്യവസായ പ്രമുഖന്‍ ബി. എന്‍. വേണുഗോപാല്‍എന്നിവര്‍ മുഖ്യാതിഥികളായി. നോര്‍ക സെക്ഷന്‍ ഓഫീസര്‍ അഖില്‍ കൃഷ്ണന്‍, സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പിസെ, നഗരസഭാംഗം പ്രശാന്ത് അശോക് ദിവെ, കൈലാസ് മുദലിയാര്‍, ജ്യോതി അനില്‍ ജൊന്ധളെ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.