ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

ജവഹര്‍ ബാലഭവന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

കാമ്പസില്‍ ഓപ്പണ്‍ സയന്‍സ് പാര്‍ക്ക് വരുന്നു

Mumbai Correspondent

മുംബൈ: ജവഹര്‍ ബാലഭവന്‍റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാലഭവനുമായി ബന്ധിപ്പിക്കുന്നതിനും അവരുടെ സമഗ്രവികസനം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ എടുക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ചര്‍ണിറോഡ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കാമ്പസില്‍ ഓപ്പണ്‍ സയന്‍സ് പാര്‍ക്ക് വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാലഭവന്‍ ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് രൂപംനല്‍കുന്ന പ്രചോദനാത്മകമായ സ്ഥാപനമാണെന്ന് ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍ പറഞ്ഞു.

പുതിയ കെട്ടിടം മഹാരാഷ്ട്രയിലെ കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് പുതിയചിറകുകളേകും. ബാലഭവനില്‍ കുട്ടികള്‍ക്ക് സ്‌പോര്‍ട്സ്, പാട്ട്, നൃത്തം, പെയിന്റിങ്, ശില്പനിര്‍മാണം തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സ്വയംകണ്ടെത്താനുള്ള അവസരമുണ്ടെന്ന് അവര്‍ പറഞ്ഞു.

പാലായിൽ അവിശ്വാസം ജയിച്ചു, പുളിക്കക്കണ്ടം വീണു; ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ട് സിനിമാ സ്റ്റൈലിൽ കവർച്ച; മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്കുചൂണ്ടി സ്വർണം കവർന്നു

പാറ്റ് കമ്മിൻസ് അടക്കമുള്ള ബൗളർമാർ തിരിച്ചെത്തി; ഖവാജയില്ലാത്ത ആദ‍്യ ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ നേരിടാൻ ഓസീസ്

സിജെപി പാർലമെന്‍റ് മാർച്ച് സംഘർഷം; രജിസ്റ്റർ ചെയ്തത് 4 എഫ്ഐആർ, കൂടുതൽ കേസുകൾ ഉടൻ

മലയാളി അടക്കം നാലു ഇന്ത്യൻ നാവികരുടെ മരണം; റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ