ലോക്ഭവനില്‍ കൈകൊട്ടിക്കളി അവതരിപ്പിച്ച് നൃത്തസ്വര സംഘം

 
Mumbai

ലോക്ഭവനില്‍ കൈകൊട്ടിക്കളി അവതരിപ്പിച്ച് നൃത്തസ്വര സംഘം

ഗവര്‍ണറുടെ സാന്നിധ്യത്തിലാണ് പരിപാടി അവതരിപ്പിച്ചത്

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര ലോക്ഭവനില്‍ കൈകൊട്ടിക്കളി അവതരിപ്പിച്ച് ബോറിവിലിയിലെ മലയാളി കലാകാരികള്‍. നവംബര്‍ 2ന് ലോക്ഭവനില്‍ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും രൂപീകരണ ദിനാഘോഷങ്ങളിലാണ് കേരളത്തെ പ്രതിനിധീകരിച്ച് നൃത്തസ്വര സംഘം കൈകൊട്ടിക്കളി അവതരിപ്പിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയുടെ സാന്നിധ്യത്തില്‍ കേരളത്തിന്റെ തനത് നൃത്തരൂപമായ കൈകൊട്ടിക്കളി അവതരിപ്പിച്ചത്. സംഗീതവും നൃത്തസംവിധാനവും സന്ധ്യ പിഷാരടിയും രാജേശ്വരി നമ്പ്യാരും നിര്‍വഹിച്ചു. സിമി നായര്‍, രജിത നായര്‍, സ്വപ്ന നായര്‍, ബിന്ദു നായര്‍, പ്രിയ നായര്‍, രഞ്ജിത നായര്‍, ബീന അജിത്, അനുഷ്‌ക ഷൈലേഷ്, ജ്യോതി പ്രകാശ്, അമൃത പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.